തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ചുഴലിക്കാറ്റ് മിഗ്ജോം കരതൊടാനൊരുങ്ങുന്നു. അതിതീവ്ര ചുഴലിക്കാറ്റ് നാശം വിതച്ചേക്കാമെന്ന സൂചനകളെ തുടര്‍ന്ന് ഏഴു ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു . കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന കൊല്ലം – സെക്കന്തരാബാദ് സ്പെഷല്‍, തിരുവനന്തപുരം–സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, സെക്കന്തരാബാദ്–തിരുവനന്തപുരം ശബരി എക്സ്പ്രസ്, എറണാകുളം–പട്ന എക്സ്പ്രസ്,ചെന്നൈ–തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ–ഗുരുവായൂര്‍ എക്സ്പ്രസ്,ഡല്‍ഹി–തിരുവനന്തപുരം കേരള എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.

