തിരുവനന്തപുരം: പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനത്തിലേക്ക് മുസ്ലിം ലീഗിനെ വീണ്ടും ക്ഷണിച്ച് സിപിഎം. വര്‍ഗീയ ശക്തികളല്ലാത്ത എല്ലാവരുമായും സഹകരിക്കും.റാലിയില്‍ ലീഗിനും പങ്കെടുക്കാം. സിപിഎമ്മിന്റെ പലസ്തീന് ഐക്യദാര്‍ഢ്യ സമ്മേളനം ഈ മാസം 11 ന് നടക്കും. കോഴിക്കോട്ടെ പലസ്തീന് അനുകൂല പരിപാടിയില്‍ എല്ലാ വിഭാഗം ജനങ്ങളേയും പങ്കെടുപ്പിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പറഞ്ഞു.
പലസ്തീന് വിഷയത്തില്‍ സംസ്ഥാനമാകെ കൂടുതല്‍ വിപുലമായ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഇന്ത്യ സന്ദര്‍ശിക്കുന്ന തീയതികളില്‍ പ്രതിഷേധം സംഘടിപ്പിക്കും. സിപിഎമ്മിന്റെ പലസ്തീൻ ഐക്യദാര്‍ഢ്യ പരിപാടിയില്‍ മുസ്ലീംലീഗ് വരണമെന്നാണ് ആഗ്രഹം. എന്നാല്‍ കോഴിക്കോട്ടെ സിപിഎം പരിപാടിയിലേക്ക് അഴകൊഴമ്ബന്‍ നിലപാടു സ്വീകരിക്കുന്ന കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്നും എംവി ഗോവിന്ദന് പറഞ്ഞു.


