തിരുവനന്തപുരം : എല്ലാ വ്യക്തികള്‍ക്കും മാതൃകയാക്കേണ്ട നിലപാടാണ് പിണറായി വിജയന്റേതെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയില്‍ ആരോടെങ്കിലും ഒരു ശത്രുത അദ്ദേഹത്തില്‍ കണ്ടിട്ടില്ല. വിഷയാടിസ്ഥാനത്തിലാണ് പലപ്പോഴും അദ്ദേഹം നിലപാട് സ്വീകരിക്കാറ്. സ്വന്തം ശരീരം എത്ര മുറിവേറ്റാലും പാര്‍ട്ടിക്ക് മുറിവേല്ക്കാന് പാടില്ലെന്ന അദ്ദേഹത്തിന്റെ നിലപാടാണ് പിണറായി വിജയനില്‍ നിന്നും പഠിക്കേണ്ട പാഠമെന്നും മന്ത്രി പറഞ്ഞു.ജനങ്ങള്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. കുടുംബ ബന്ധമുള്ളതുകൊണ്ടല്ല അല്ലാതെ പറയുകയാണ്, ഒരു സാമൂഹ്യ പ്രവര്ത്തകന് മാതൃകയാക്കേണ്ട വ്യക്തിത്വമാണ് പിണറായി വിജയന്. കുടുംബത്തിലായാലും മാതൃകയാക്കേണ്ട വ്യക്തിയാണ് എന്നാണ് തന്റെ അഭിപ്രായം എന്നും മന്ത്രി പറഞ്ഞു.

