തിരുവനന്തപുരം: മുഖ്യമന്ത്രി ജനുവരി മൂന്നിനു തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടത്തിയ ക്രിസ്മസ്-പുതുവത്സര വിരുന്നിനു ചെലവായത് ലക്ഷങ്ങള്‍.പൗരപ്രമുഖര്‍ക്ക് വേണ്ടി നടത്തിയ വിരുന്നില്‍ ഭക്ഷണത്തിന് മാത്രം 16 ലക്ഷം രൂപ ചെലവായി. വിരുന്നിനെത്തിയവര്‍ക്ക് കൊടുത്ത കേക്കിന് മാത്രം 1.2 ലക്ഷം രൂപയാണ് ചെലവായത്.
പരിപാടിയുടെ ക്ഷണക്കത്ത് തയാറാക്കിയ വകയില്‍ 10,725 രൂപയും ചെലവായി. ഇത് മൂന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു.


