തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍തോതില്‍ എംഡിഎംഎ പിടികൂടി.
തമ്പാനൂര്‍ എസ് എസ് കോവില്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റൂ സ്റ്റുഡിയോയില്‍ നിന്ന് 78. 78 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.രാജാജി നഗര്‍ സ്വദേശി മജീന്ദ്രന്, പെരിങ്ങമല സ്വദേശി ഷോണ്‍ അജി, എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് ആണ് ടാറ്റൂ കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്.ടാറ്റൂ കേന്ദ്രത്തിന്റെ മറവില്‍ മയക്കുമരുന്ന് കച്ചവടം നടത്തി വരികയായിരുന്നുവെന്നും, ടാറ്റൂ കേന്ദ്രത്തില്‍ സഹായിയാണ് ഷോണ്‍ അജിയെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.വരുന്ന ദിവസങ്ങളിലും ടാറ്റൂ കേന്ദ്രങ്ങളില്‍ അടക്കം ശക്തമായി പരിശോധന നടത്തും. ഇതിനായി ഷാഡോ ടീമുകളെ നിയോഗിച്ചിട്ടുണ്ട്.

