തിരുവനന്തപുരം: ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണത്തെ കുറിച്ച് അറിയില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാര്‍ഢ്യ റാലിയില്‍ ലീഗ് സഹകരിക്കുമെന്നായിരുന്നു ഇ.ടി. മുഹമ്മദ് ബഷീറിന്റെ പ്രതികരണം.
യുഡിഎഫ് എടുത്ത തീരുമാനം അവിടെ തന്നെ ഉണ്ടെന്നും സുധാകരൻ പറഞ്ഞു. ആ തീരുമാനം എല്ലാവര്ക്കും ബാധകമാണ്. വരുന്ന ജന്മം പട്ടി ആണെങ്കില്‍ ഇപ്പോഴേ കുരയ്ക്കണോ എന്നും സുധാകരൻ ചോദിച്ചു.


