തിരുവനന്തപുരo: സാഹിത്യ രംഗത്തെ സമഗ്രസംഭാവനയ്ക്കു സംസ്ഥാന സർക്കാർ നൽകുന്ന എഴുത്തച്ഛന് പുരസ്കാരം ഭാഷാപണ്ഡിതന്‍ പ്രഫ. എസ്.കെ. വസന്തന്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം. കേരള സംസ്കാര ചരിത്ര നിഘണ്ടു, നമ്മള് നടന്ന വഴികള്‍, പടിഞ്ഞാറന്‍ കാവ്യമീമാംസ, സാഹിത്യ സംവാദങ്ങള്‍ തുടങ്ങിയവയാണ് വസന്തന്റെ പ്രധാന കൃതികള്‍. തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

