പത്തനംതിട്ട: കനത്തമഴയില്‍ മണിമലയാറിന്റെ കൈവഴി കരകവിഞ്ഞതോടെ തിരുവല്ലയില്‍ നിരവധി വീടുകള്‍ വെള്ളത്തില്‍. കുറ്റൂര്‍ പഞ്ചായത്തിലെ വെണ്പാലയിലാണ് വീടുകള്‍ വെള്ളത്തിലായത്. 1500ഓളം വീടുകള്‍ വെള്ളത്തിലാണ്. തൊഴുത്തുകള്‍ വെള്ളത്തിനടിയില്‍ ആയതോടെയാണ് ക്ഷീരകര്‍ഷകര്‍ കന്നുകാലികളെ പാലത്തിനു മുകളില്‍ െേകട്ടിയിരിക്കുകയാണ്്.
നല്ലൂര് സ്ഥാനം കോളനിയിലെ മുഴുവന്‍ വീടുകളും വെള്ളത്തിലാണ്. രാവിലെയാണ് വെള്ളം ഉയര്‍ന്നത്. മഴ മാറി നില്ക്കുന്നുവെങ്കിലും ജലനിരപ്പ് ഉയര്‍ന്നു തന്നെയാണ്. മണിമലയാര്‍ നിറഞ്ഞു കവിഞ്ഞു. റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ എംസി റോഡില്‍ ഗതാഗത തടസ്സം നേരിട്ടു. ഇരുചക്ര വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയുന്നില്ല. ചെങ്ങന്നൂരിനും തിരുവല്ലക്കും ഇടയിലാണ് വെള്ളക്കെട്ട്. തിരുമൂലപുരത്ത് നിരവധി ഇരുചക്ര വാഹനയാത്രികരാണ് കുടുങ്ങിക്കിടക്കുന്നത്.


