പാലക്കാട്: പാലക്കാട് പാലക്കയം വില്ലേജ് ഓഫീസിലെ ജീവനക്കാര്‍ക്ക് കൂട്ട സ്ഥലംമാറ്റം. കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് വിവാദത്തിലായ വില്ലേജാഫീസാണിത്. വില്ലേജ് ഓഫീസര്‍, വില്ലേജ് അസിസ്റ്റന്റ്, ഫീല്‍ഡ് അസിസ്റ്റന്റ് എന്നിവര്‍ക്കാണ് സ്ഥലം മാറ്റം.
കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് മുന്‍ ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ്കുമാറിനെ മേയ് 23ന് വിജിലന്‍സ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് സുരേഷ് കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ നടപടി. സുരേഷ്കുമാറിനെതിരെ നടപടി സ്വീകരിക്കാതിരുന്ന വില്ലേജ് ഓഫീസര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ നേരത്തെ ശുപാര്‍ശ നല്‍കിയിരുന്നു.