കോഴിക്കോട് : നവകേരള സദസിനായി ഭരണസമിതിയുടെ അനുമതിയില്ലാതെ ഫണ്ട് അനുവദിച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോഴിക്കോട് ഏറാമല പഞ്ചായത്ത് കോടതിയെ സമീപിക്കും. സെക്രട്ടറിയുടെ നടപടി പഞ്ചായത്ത് രാജ് നിയമത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഭരണസമിതിയുടെ നീക്കം. ആര്‍എംപി – യുഡിഎഫ് സഖ്യം ഭരിക്കുന്ന പഞ്ചായത്താണ് ഏറാമല. ഭരണസമിതി അറിയാതെ കഴിഞ്ഞ ദിവസമാണ് പഞ്ചായത്ത് സെക്രട്ടറി നവകേരള സദസിനായി തനത് ഫണ്ടില്‍ നിന്ന് തുക അനുവദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശമുള്ളതിനാല്‍ തുക അനുവദിക്കുന്നതില്‍ തെറ്റില്ലെന്നാണ് സെക്രട്ടറിയുടെ വാദം.
നവകേരള സദസിനായി ഫണ്ട് ; സെക്രട്ടറിക്കെതിരെ പഞ്ചായത്ത് കോടതിയെ സമീപിക്കും
by രാഷ്ട്രദീപം
by രാഷ്ട്രദീപം

