കൊല്ലം: ക്ഷേത്രം വക മൈതാനത്ത് നവകേരള സദസ് നടത്തുന്നതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലം കുന്നത്തൂര്‍ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രം വക മൈതാനം നവ കേരള സദസിന് വേദിയാക്കുന്നതിനെതിരെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.ഭക്തരാണ് ഹര്‍ജി നല്‍കിയത്.
ക്ഷേത്രം വക ഭൂമി ആരാധനാവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്നും ക്ഷേത്രം ഭൂമിയിലെ നവകേരളാ സദസ് തടയണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.ക്ഷേത്ര മതില് പൊളിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും ആരോപണമുണ്ട്. ഈ മാസം 18 നാണ് നവകേരള സദസ് കൊല്ലത്ത് നടക്കുന്നത്. ഹൈക്കോടതി ഹര്‍ജി ഇന്ന് പരിഗണിക്കും.