മഞ്ചേശ്വരം: കര്‍ണാടകത്തിലേക്ക് പ്രവേശനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച ചികിത്സ കിട്ടാതെ രണ്ടു പേര് കൂടി മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശികളാണ് മരിച്ചത്. അസുഖം കൂടിയതിനാലാണ് രണ്ടു പേരെയും മംഗളൂരുവിലേക്ക് മാറ്റാന്‍ ശ്രമിച്ചത്. എന്നാല്‍ അതിര്‍ത്തി കര്‍ണാടക പോലീസ് അടച്ചിരുന്നതിനാല്‍ കൊണ്ടുപോകാന്‍ സാധിച്ചില്ല. അതേസമയം, രോഗികളുമായി പോയ ആംബുലന്‍സ് മംഗളൂരുവിലേക്ക് കടത്തിവിടാത്ത സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് ചികിത്സ ലഭിക്കാതെയുള്ള നാലാമത്തെ മരണമാണിത്.
Home LOCALKasaragod കാസർകോട് അതിർത്തിയിൽ കര്‍ണാടക ചികിത്സ നിഷേധിച്ച രണ്ടു പേര് കൂടി മരിച്ചു
കാസർകോട് അതിർത്തിയിൽ കര്‍ണാടക ചികിത്സ നിഷേധിച്ച രണ്ടു പേര് കൂടി മരിച്ചു
by NEWS DESK 3
by NEWS DESK 3

