കണ്ണൂര്‍: കണ്ണൂര്‍ കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ട് ഉടമ വെടിയേറ്റു മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാല്‍ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്.
കൃഷിയിടത്തില്‍ ഇറങ്ങുന്ന പന്നിയെ വെടിവെക്കാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തില്‍ വെടി പൊട്ടിയതാണെന്നാണ് സുഹൃത്തുക്കള്‍ നല്കുന്ന മൊഴി. സംഭവത്തില്‍ പയ്യാവൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.


