കണ്ണൂര്‍: തലശ്ശേരിയില്‍ സഹോദരനുള്‍പ്പെടെ മൂന്ന് പേരെ തീവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത്(47)ആണ് ആത്മഹത്യ ചെയ്തത്. സഹോദരന് രജീഷ്, ഭാര്യ സുബിന ഇവരുടെ ആറുവയസുകാരന് മകനേയുമാണ് രഞ്ജിത്ത് തീവെച്ച് കൊലപ്പെടുത്തിയത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെയാണ് സഹോദരന് രജീഷിന്റെ ഭാര്യയുടെ മരണം. ഇന്നലെ രാത്രിയോടെയാണ് സംഭവം.
അനുജന് രജീഷും (43) ഭാര്യ സുബിനയും ഭക്ഷണം കഴിക്കുന്നതിനിടയില്‍ തറയില്‍ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. അനുജന്റെ ഭാര്യ സുബിനയുടെ ദേഹത്ത് തീ പടര്‍ന്നതോടെ രജീഷ് തീ അണയ്ക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് തീയണയ്ക്കുന്നതിനിടെ രജീഷിനും ആറ് വയസ്സുള്ള കുട്ടിയ്ക്കും ഗുരുതരമായി പൊള്ളലേറ്റു. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
രജീഷ്-സുബിന ദമ്പതിയുടെ മൂത്ത മകന് സൂര്യതേജ് സുബിനയുടെ വീട്ടിലായിരുന്നു. രഞ്ജിത്തിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാര്‍ അന്വേഷിക്കുന്നതിനിടെയാണ് കിടപ്പുമുറിയില്‍ രഞ്ജിത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.