തൊടുപുഴ: ഇടുക്കി ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ആറു പേരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവ് ആയി. ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ കൂടാതെ ആശവര്‍ക്കര്‍ , ഏലപ്പാറയിലെ 62 കാരിയായ അമ്മ, മൈസൂരില്‍ നിന്നെത്തിയ 35 കാരനായ മകന്, 30 കാരിയായ നെടുങ്കണ്ടം സ്വദേശിനി, പൊള്ളാച്ചിയില്‍ നിന്നെത്തിയ മണിയാറന്‍കുടി സ്വദേശി എന്നിവരുടെ ഫലമാണ് പുറത്തുവന്നത്.

