മറയൂർ: ഇടുക്കി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 36 ലക്ഷം രൂപ അനുവദിച്ച് നിർമ്മിക്കുന്ന ട്രൈബൽ മ്യൂസിയത്തിൻറെ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് നിർവ്വഹിച്ചു. മറയൂർ ഇന്ദിരാ നഗർ കോളനിയിൽ വച്ച് നടന്ന ചടങ്ങിൽ മറയൂർ പഞ്ചായത്ത് പ്രസിഡൻറ് ദീപാ അരുൾ ജ്യോതി, ബ്ലോക്ക് മെമ്പർ വിജയ് കാളിദാസ്, ട്രൈബൽ ഓഫീസർ നജീം പൊതു പ്രവർത്തകരായ ആൻസി ആൻറണി, മുഹമ്മദ് ഇസ്മായിൽ, ഉഷ ഹെൻറി, പി മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
മറയൂർ ട്രൈബൽ മ്യൂസിയത്തിൻറെ നിർമ്മാണ ഉദ്ഘാടനം ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു
by NEWS DESK 3
by NEWS DESK 3

