മൂവാറ്റുപുഴ നിയോജകമണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും ചികിത്സാ ധനസഹായമായി 94-ലക്ഷം രൂപ കൂടി അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 418-പേര്‍ക്കാണ് 94-ലക്ഷം രൂപ അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ച തുക അവരവരുടെ അക്കൗണ്ടുകളിലേയ്ക്കാണ് അയക്കുന്നത്. നാടിന്റെ വികസന പ്രവര്‍ത്തനങ്ങളോടൊപ്പം സര്‍ക്കാര്‍ ധനസഹായങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളിലെത്തുമ്പോഴെ നാടിന്റെ വികസനം യാഥാര്‍ത്ഥ്യമാകുകയുള്ളുവെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
കഴിഞ്ഞ നാല് വര്‍ഷം കൊണ്ട് 3500-ഓളം ആളുകള്‍ക്കായി ആറ് കോടിയോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നിയോജക മണ്ഡലത്തില്‍ വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആയിരകണക്കിന് വ്യക്തികള്‍ക്ക് ചികിത്സ ധനസഹായം വിതരണം ചെയ്തു കഴിഞ്ഞു. ഇതോടൊപ്പം തന്നെ കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലായ നിര്‍ദ്ധനരോഗികള്‍ക്ക് വിവിധ സംഘടനകളുടെയും വിക്തികളുടെ സഹായത്താല്‍ മരുന്നുകള്‍ വാങ്ങി നല്‍കിയതായും എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.


