മൂവാറ്റുപുഴ: പെര്‍മിറ്റിന്റെ പേര് പറഞ്ഞ് ഓട്ടോറിക്ഷ തൊഴിലാളികളില്‍ നിന്നും ആന്യായമായി പിഴചുമത്തുന്ന ആര്.ടി.ഒ ഉദ്യോഗസ്ഥരുടെ തൊഴിലാളി ദ്രോഹ നടപടി അവസാനിപ്പിക്കണമെന്നും, ബി.ഒ.സി.മുതല്‍ കീച്ചേരിപ്പടി വരെയുള്ള ഹൈവേയിലെ കയറ്റിറക്കിന്റെ പേരില്‍ നടക്കുന്ന പാര്‍ക്കിംഗിനെതിരെ നടപടിയാവശ്യപ്പെട്ട് ഓട്ടോ തൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ മൂവാറ്റുപുഴ ആര്.ടി.ഒ.ഓഫീസിലേയ്ക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണ്ണയും നടത്തി. ധര്‍ണ്ണ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷന് (സി.ഐ.റ്റി.യു) ജില്ലാ വൈസ് പ്രസിഡന്റ് പി.എം.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഹനീഫ രണ്ടാര്‍ അധ്യക്ഷത വഹിച്ചു. സി.എം.ഷബീബ്(എ.ഐ.റ്റി.യു.സി) സ്വാഗതം പറഞ്ഞു. കെ.എ.അജി, കെ.കെ.രാജന്, മക്കാര്‍ മാണിക്യം എന്നിവര്‍ സംസാരിച്ചു.

