മുവാറ്റുപുഴ: പരിസ്ഥിതിയുള്ള ചങ്ങാത്തത്തിനു വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിച്ച് വൃക്ഷ തൈകള്‍ വിതരണം ചെയ്ത് വേറിട്ട പ്രതിഭ സംഗമം ഒരുക്കി പായിപ്ര പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകള്‍ക്ക് മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 5 പ്രകാശവര്‍ഷങ്ങള്‍ പദ്ധതിയുടെ നേതൃത്വത്തില്‍ നടത്തിയ എക്സലന്‍സി അവാര്‍ഡ് വിതരണവും പ്രതിഭാ സംഗമവും വേറിട്ട കാഴ്ചയായി.
കൂരിക്കാവ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ വിദ്യാര്‍ത്ഥികളെ പരിസ്ഥിതി സ്നേഹം ഉള്ളവര്‍ ആക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വര്‍ഷവും നടത്തുന്നത് പോലെ വിജയിച്ച വിദ്യാര്‍ത്തികള്‍ക്ക് ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത ഉന്നത നിലവാരത്തിലുള്ള വൃക്ഷ തൈകളും വിതരണം ചെയ്തു. ഭൂമിയാക്കുന്ന ഭാരത മാതാവിന് തണലാകുക, വരും തലമുറയ്ക്ക് നല്ല തണലാകുക എന്ന ലക്ഷ്യത്തോടെ വാര്‍ഡില്‍ നിന്നും വിജയിച്ച എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും 500 ഓളം തൈകള്‍ പല ഘട്ടങ്ങളില്‍ ആയി വിതരണം ചെയ്തു. തുടര്‍ന്ന് ഇലാഹിയ എഞ്ചിനീയറിംഗ് കോളേജ് അധ്യാപകന് ആബിദ് അലി വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ ഗെഡന്‍സ് ക്ലാസ്സെടുത്തു.
പ്രതിഭ സംഗമം വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു. മുന്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വിഎം ബഷീര്‍, ബഷീര്‍ മൂലയില്‍,സജി പായിക്കാടന്‍,അഫ്സല് നെല്ലിമറ്റം,ഗഫൂര്‍ അറപ്പറമ്പില്, സിദ്ദീഖ് ചിരപ്പാട്ട്,ശിഹാബ് ഷാഹുല്‍, തുടങ്ങിയവര്‍ സംസാരിച്ചു