കാലടി: കര്‍ഷകര്‍ക്ക് മികച്ചയിനം വിത്തുകള്‍ ലഭ്യമാക്കാന്‍ കഴിയണമെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ പറഞ്ഞു. ഒക്കല്‍ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന ‘ഞാറ്റങ്ങാടി 2023’ പ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ വിത്തുല്പാദന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മാതൃകാപരമാണ്. ഈ ഫാമുകളില്‍ നടന്നു വരുന്ന പ്രവര്‍ത്തനങ്ങളും ലഭ്യമാകുന്ന സേവനങ്ങളും പരമാവധി ജനങ്ങളിലേക്ക് എത്തിക്കണം. പൊതുജനങ്ങള്‍ ഈ സേവനങ്ങളും സൗകര്യങ്ങളും പ്രയോജനപ്പെടുത്തുമ്പോഴേ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയില്‍ എത്തൂ എന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ഫാമുകളിലെ വിത്തുകള്‍, തൈകള്‍, മറ്റ് ഉല്പന്നങ്ങള് എന്നിവ യഥാ സമയം കര്‍ഷകര്‍ക്ക് ലഭ്യമാക്കുക
എന്ന ലക്ഷ്യത്തോടെയാണ് ‘ഞാറ്റങ്ങാടി 2023’ പ്രദര്‍ശന വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. കാര്‍ഷിക യന്ത്രോപകരണങ്ങളുടെയും കാര്‍ഷിക മേഖലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളുടെയും വിപണനവും പ്രദര്‍ശനവും മേളയില്‍ ഒരുക്കിയിട്ടുണ്ട്. മണ്ണ് പരിശോധനാ സംവിധാനം, പെറ്റ് ക്ലിനിക്ക്, അഗ്രി ക്ലിനിക്ക് തുടങ്ങിയ സൗകര്യങ്ങളും മേളയില്‍ ലഭ്യമാണ്. നാടന്‍ ഭക്ഷ്യമേളയും വിവിധ കലാപരിപാടികളും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന മേള വ്യാഴാഴ്ചയാണ് (ഏപ്രില്‍ 27 ന്) സമാപിക്കുക.
ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിത റഹിം, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ റാണിക്കുട്ടി ജോര്‍ജ്ജ്, ആശ സനില്‍, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം ഷിയാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹന്‍, മനോജ് മൂത്തേടന്, എ. എസ് അനില്‍കുമാര്‍, ഷൈമി വര്‍ഗീസ്, കെ.കെ ദാനി, കെ.വി രവീന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.ജെ ബാബു, വാര്‍ഡ് മെമ്പര്‍ അമൃത സജീവ്, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


