മൂവാറ്റുപുഴ: വിശ്വാസികള്‍ക്ക് ജയിലും അവിശ്വാസികള്‍ക്ക് സംരക്ഷണവുമാണ് പിണറായി സര്‍ക്കാരിന്റെ പോലീസ് രാജിലൂടെ നടപ്പാക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി രേണു സുരേഷ് പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴയില്‍ നടന്ന റോഡ് ഉപരോധസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സുരേന്ദ്രന്റെ ജനകീയ മുന്നേറ്റത്തെ തടയിടാന്‍ സിപിഎം നടത്തുന്ന രാഷ്ട്രീയ അറസ്റ്റാണ് ഇതിന് പിന്നിലെന്നും ഇതിനെ സഹനധര്മ്മ സമരത്തോടെ നേരിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മൂവാറ്റുപുഴ കച്ചേരിത്താഴത്ത് നടന്ന ഉപരോധ സമരത്തില്‍ ബിജെപി ജില്ലാ വൈസ്പ്രസിഡന്റ് പി.പി. സജീവ് , ജില്ലാ സെക്രട്ടറി ബ്രഹ്മരാജ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ കെ.കെ. ദിലീപ്കുമാര്, ഒ.സി. അശോകന്, നിയോജകമണ്ഡലം നേതാക്കളായ എ.എസ്. വിജുമോന് , ഇ.ടി. നടരാജന്, പി.കെ. ബാബു, ടി.ചന്ദ്രന്, സെബാസ്റ്റ്യന്‍ മാത്യു തുരുത്തിപ്പള്ളി, ജയകുമാര്‍ വെട്ടിക്കാട്, മനോജ് ഇഞ്ചൂര്‍, മോഹന്‍ദാസ്, അയ്യപ്പ കര്‍മ്മസമതി താലൂക്ക് സെക്രട്ടറി എസ്. സന്തോഷ്കുമാര്‍, നഗരസഭ കൗണ്‍സിലര്‍ അഡ്വ. പി. പ്രേംചന്ദ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന റോഡ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.


