മൂവാറ്റുപുഴ: വിവിധ ക്ലബ്ബുകളിലൂടെ അഞ്ചുകോടി രൂപയുടെ സേവന പ്രവര്‍ത്തനങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് നിയുക്ത വൈസ്മെന്‍ റീജിയണല്‍ ഡയറക്ടര്‍ സുനില്‍ ജോണും, റീജിയണല്‍ സെക്രട്ടറി പ്രൊഫ. ജേക്കബ്ബ് അബ്രാഹാമും പറഞ്ഞു. വൈസ്മെന്‍ മിഡ്വെസ്റ്റ് ഇന്‍ഡ്യ റീജിയണ്‍ 35-ാമത് വാര്‍ഷിക സമ്മേളനം 18ന് മൂവാറ്റുപുഴ പണ്ടപ്പിള്ളി ജേക്കബ്സ് കണ്വെന്ഷന് സെന്ററില്‍ നടക്കും.
എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന റീജിയണിലെ 210 ക്ലബ്ബുകളില്‍ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. രാവിലെ 10 ന് ആരംഭിക്കുന്ന ബിസിനസ് സെഷനില്‍ റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ്ജ് അമ്പാട്ട് അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. കഴിഞ്ഞ വര്‍ഷം മികച്ച പ്രവര്‍ത്തനം നടത്തിയ ക്ലബ്ബുകള്‍ക്കും വ്യക്തികള്‍ക്കുമുള്ള റീജിയണല്‍ പുരസ്കാരങ്ങളും വിതരണം ചെയ്യും.
ഉച്ചകഴിഞ്ഞ് വൈസ്മെനറ്റ്സ്, വൈസ് യൂത്ത് സെഷനുകള്‍ നടക്കും. വൈകുന്നേരം 5.30-ന് മുന്‍കാല റീജിയണല്‍ ഡയറക്ടര്‍മാരെ ആദരിക്കും. തുടര്‍ന്ന് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങുകളില്‍ റീജിയണല്‍ ഡയറക്ടര്‍ ജോര്‍ജ്ജ് അമ്പാട്ട് അധ്യക്ഷത വഹിക്കും. ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. പുതിയ റീജിയണല്‍ ഡയറക്ടറായി ചുമതലയേല്‍ക്കുന്ന മൂവാറ്റുപുഴ ടവേഴ്സ് വൈസ്മെന്‍സ് ക്ലബ്ബ് അംഗം സുനില്‍ ജോണിന്റെയും ടീം അംഗങ്ങളുടേയും സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കും. ഇന്‍ഡ്യ ഏരിയ പ്രസിഡന്റ് വി.എ.എ. ഷുക്കൂര്‍ സംബന്ധിക്കും.
വീട്, തയ്യല്‍ മെഷീന്, പഠന സൗകര്യം, ലൈബ്രറി, പത്രവിതരണം, കാന്‍സര്‍- ഡയാലിസിസ് ചികിത്സാ സഹായം, ബോധവല്കരണം എന്നിങ്ങനെ വിവിധ പദ്ധതികള്‍ നടപ്പിലാക്കും. വാര്‍ത്താസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് എ.ആര്. ബാലചന്ദ്രന്, ഹോസ്റ്റ് കമ്മറ്റി ചെയര്മാന് എസ്. കൃഷ്ണമൂര്‍ത്തി, പബ്ലിസിറ്റി കമ്മറ്റി ചെയര്മാന് ജോര്‍ജ്ജ് വെട്ടിക്കുഴി എന്നിവരും പങ്കെടുത്തു.
റീജയണല്‍ ഭാരവാഹികള്‍
സുനില്‍ ജോണ്‍ (റീജയണല്‍ ഡയറക്ടര്‍ ) പ്രഫ. ഡോ. ജേക്കബ്ബ് അബ്രാഹം (സെക്രട്ടറി) ജോസഫ് വര്‍ഗീസ് (ട്രഷറര്‍) കെ.കെ. അനോഷ് (എഡിറ്റര്‍) എല്‍ദോ ഐസക്ക് (വെബ്മാസ്റ്റര്) സി.എം. കയസ് (കോ-ഓര്‍ഡിനേറ്റര്‍) മിനി ടെന്‍സിങ്ങ് (മെനറ്റ്സ് കോ-ഓര്‍ഡിനേറ്റര്‍) എല്‍ദോ ഷിബു (യൂത്ത് റെപ്രസന്റേറ്റീവ്)