എറണാകുളം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ഇന്ന് പുതിയ ന്യുനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രവചനം. ചക്രവാതചുഴി ഇന്ന് ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദമായി ശക്തി പ്രാപിക്കുമെങ്കിലും നവംബർ 16 വ്യാഴാഴ്ചയാകും തീവ്ര ന്യൂനമർദ്ദമാകുകയെന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയിട്ടുള്ള സൂചന. ശേഷം ശക്തമായ മഴക്ക് സാധ്യതയുണ്ട്. 17-ാം തീയതി പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. എന്നാൽ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

