പെരുമ്പാവൂർ : ഇരിങ്ങോൾ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ വിഷു കിറ്റ് വിതരണം ചെയ്തു. ഇരുന്നൂറോളം നിർദ്ധനർക്ക് കിറ്റുകൾ നൽകി. വനിതാ പ്രവർത്തകർ ഓരോ വീടുകളിലും എത്തി കിറ്റുകൾ അർഹരായവർക്ക് നൽകി.
എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിജീഷ് പട്ടാൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം സക്കീർ ഹുസൈൻ, യൂത്ത് കോൺഗ്രസ് ദേശിയ കോ – ഓർഡിനേറ്റർ അഡ്വ. ടി.ജി സുനിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കമൽ ശശി, കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി ടി.എച്ച് സാബിദ്, മുഹമ്മദ് അഫ്സൽ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.