കൊച്ചി: പലാരിവട്ടത്ത് നടുറോഡില്‍ വച്ച് ഭര്‍ത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു. പുന്നപ്ര സ്വദേശിനി സുമയ്യയാണ് മരിച്ചത്. ആക്രമണത്തിന് ശേഷം ഭര്‍ത്താവ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. പുന്നപ്ര സ്വദേശി സജീറാണ് പൊലീസ് പിടിയിലായത്. യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കുടുംബ വഴക്കാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് ഭര്‍ത്താവ് പൊലീസിനോട് പറഞ്ഞു.വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം.


