കൊച്ചി: ചെറായിയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പിളിശേരി ശശി, ഭാര്യ ലളിത എന്നിവരാണ് മരിച്ചത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റോ റോഡില്‍ നിന്നും ശശി കായലിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ശശി കായലിലേക്ക് ചാടിന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇന്ന് രാവിലെയാണ് ഫോര്‍ട്ടു കൊച്ചി -വൈപ്പിന്‍ റോ റോയില്‍ നിന്നും ശശി വെള്ളത്തിലേക്ക് ചാടിയത്. മീന്‍പിടുത്തക്കാര്‍ ശശിയെ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ല.

