കൊച്ചി: പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് നടപ്പിലാക്കി വരുന്ന സാമൂഹിക പ്രതിബദ്ധത പദ്ധതികളുടെ ഭാഗമായി എറണാകുളത്തെ പത്രപ്രവര്‍ത്തകനായ കാണിക്ക വിജയന്റെ ഭവന നിര്‍മ്മാണത്തിനുള്ള ധനസഹായം നല്കി. വീട് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനായി രണ്ടു ലക്ഷം രൂപയാണ് വിദ്യാധനം ട്രസ്റ്റ് ചെയര്മാന് പ്രൊഫ. കെ.വി. തോമസ് എം.പി . കാണിക്ക വിജയന്റെ വീട്ടില്‍ എത്തി നല്‍കിയത്. തൃക്കാക്കര എം. എല്‍. എ പി.റ്റി. തോമസ്, മുന്‍ മേയര്‍ ടോണി ചമ്മിണി, കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അഡ്വ. അനില്‍ കുമാര്‍ , സക്കീര്‍ തമ്മനം, അഡ്വ. എം.എ.എം. ഹനീഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.

