മൂവാറ്റുപുഴ: കേരളാ സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന് മുവാറ്റുപുഴ താലൂക്ക് കമ്മിറ്റി യോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ കെ രവി യോഗം ഉത്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് കെ കെ രാജു അധ്യക്ഷതവഹിച്ചു. പ്രസംഗം നടത്തി,താലൂക്ക് സെക്രട്ടറി വി എ ഷക്കീര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ എച്ച് റഷീദ് വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ എന്‍ അനില്‍ ബിശ്വാസ്, ജില്ലാ ട്രഷറര്‍ എം ജെ അനു എന്നിവര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു, ഡിസംബര്‍ മാസത്തില്‍ ബ്ലോക്ക് ജനറല്‍ ബോഡികള്‍ പൂര്‍ത്തികരിക്കാന്‍ തീരുമാനിച്ചു. ബ്ലോക്ക് നേതാക്കളായ സി കെ സുര്‍ജിത്ത്,എം എം അനസ്,മഹേഷ് തങ്കസ്വാമി പി പി റഷീദ്,കെ ബിജുമോന്,എം വി വാസു,അജികുമാര്‍ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. താലൂക്ക് ജോയിന്റ് സെക്രട്ടറി ടി കെ ഷിജു സ്വാഗതവും കെ ബിജുമോന് നന്ദിയും പറഞ്ഞു.

