പോത്താനിക്കാട്: കോവിഡ് കാലത്തെ ദുരിത ബാധിതര്‍ക്കായി യൂത്ത് കോണ്‍ഗ്രസ് നടത്തുന്ന യൂത്ത് കെയര്‍ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തത്. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായ സേവനങ്ങളായ ആമ്പുലന്‍സ് സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളാണ് യൂത്ത് കെയര്‍ നടത്തി വരുന്നത്.
ഇതിന്റെ ഭാഗമായി നടത്തിയ ഭക്ഷ്യ കിറ്റുകളുടെ വിതരണ ഉദ്ഘാടനം മൂവാറ്റുപുഴ എംഎ എ മാത്യു കുഴല്നാടന് നിര്‍വ്വഹിച്ചു. യൂത്ത് കോണ്‍ മണ്ഡലം പ്രസിഡന്റ് കനകമണി കെ.ആര് അധ്യക്ഷത വഹിച്ചു.
പോത്താനിക്കാട് പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം ജോസഫ്, യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മത്, ജില്ലാ പഞ്ചായത്ത് അംഗം റാണി കുട്ടി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സാലി ഐപ്പ്, പഞ്ചായത്ത് അംഗങ്ങളായ ജിനു മാത്യു, ആശ ജിമ്മി, ജോസ് വറുഗീസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ബേസില്‍ ബേബി, ഡിന്റോ ബെന്നി, ബേബി ജോണ്‍, എല്‍ദോസ് തോണിപ്പാട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.


