കണ്‍സ്യൂമേഴ്സ് കോണ്‍ഫെഡറേഷന്‍ കൊച്ചി ഓണക്കിറ്റിലും സ്കൂള്‍ കിറ്റിലും ഗുണനിലവാരം കുറഞ്ഞ സാധനങ്ങള്‍ വിതരണം ചെയ്ത് ബ്ലാക്ക് ലിസ്റ്റില്‍ പെട്ട കമ്പനികളെ സപ്ലൈക്കോയില്‍ രജിസ്ട്രേഷന് ഉള്ള കമ്പനികള്‍ എന്ന പേരില്‍ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുപ്പിക്കാനുള്ള തീരുമാനം അഴിമതി നടത്തുന്നതിനാണന്ന് കണ്സൂമേഴസ് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സംസ്ഥാന വര്‍ക്കിഗ് ചെയര്മാന് കുരുവിള മാത്യൂസ് ആരോചിച്ചു.
ജില്ലാ തലത്തില്‍ ആവശ്യമായ അളവില്‍ സാധനം സപ്ലൈ ചെയ്യുന്നതിന് സംവിധാനം ഉള്ളവര്‍ക്ക് മാത്രമേ ടെന്‍ഡറില്‍ പങ്കെടുക്കുന്നതിന് പുതിയ മാനദണ്ഡപ്രകാരം കഴിയുകയുള്ളൂ ഇത് ചെറുകിടക്കാരെ ഒഴിവാക്കുന്നതിള്ള ശ്രമത്തിന്റെ ഭാഗമാണന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സപ്ലൈകോയുടെ പുതുക്കിയ ടെന്‍ഡര്‍ മാനദണ്ഡങ്ങളിലെ അപാകതകള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്ക് പരാതി നല്കിയിട്ടുണ്ടന്നും കുരുവിള മാത്യൂസ് അറിയിച്ചു.


