വാഴക്കുളം: ഗുരുതര രോഗങ്ങള്‍ ബാധിച്ച രണ്ട് നിര്‍ദ്ധന കുടുംബങ്ങള്‍ക്കു കൈത്താങ്ങാകാന്‍ യൂത്ത് കോണ്‍ഗ്രസ് മണിയന്തടം യൂണിറ്റ് കമ്മറ്റി തിരുവോണ നാളില്‍ കൈകോര്‍ത്തു. തിരുവോണ ദിവസം പായസ ചലഞ്ച് നടത്തിയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായത്.
കദളിക്കാട് മണിയന്തടം പ്രദേശത്തെ ഒരു നിര്‍ദ്ധന കുടുംബത്തിലെ തന്നെ ഗുരുതര രോഗ ബാധിതരായ 4 കുടുംബാംഗങ്ങള്‍ക്കും അര്‍ബുദ ബാധിതയായ മറ്റൊരു വീട്ടമ്മക്കും ചികിത്സാര്‍ത്ഥം ധന ശേഖരണത്തിനായാണ് പായസ മേള നടത്തിയത്.
കോര്‍ഡിനേറ്റര്‍ ജിന്റോ ടോമി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പായസ മേളയുടെ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ നിര്‍വഹിച്ചു. ഇതില്‍ നിന്ന് കിട്ടിയ വരുമാന തുക ചികിത്സ സഹായത്തിനായി ഡികെടിഎഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ വിതരണം ചെയ്യും.
കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേല്‍, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സമീര്‍ കോണിക്കല്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി തന്നിട്ടാമാക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി ജോസ്, യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടിന്റോ ജോസ്, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ ജിമ്മി തോമസ്, സാന്റോസ് മാത്യു, പഞ്ചായത്ത് മെമ്പര്‍ ജയമോള്‍ സന്തോഷ്, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് സനല്‍ സുബ്രഹ്മണ്യന്, യൂത്ത്കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി ഉണ്ണി പിഎം, കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ബെന്നി ജോസഫ്, വാര്‍ഡ് വൈസ് പ്രസിഡന്റ് സോമന് ഒഎസ്, സിബി അമ്പലക്കാട്ടില്‍, ഷിബിന്‍ എം.ടി, ജോമിന് ജോസ്, ലിതിന് ടി.കെ തുടങ്ങിയവര്‍ നേതൃത്വം നല്കി.


