തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തലസ്ഥാനത്തെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ: ജി ആര് അനില്‍ പറഞ്ഞു. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഈ വിമാനത്താവളം വില്‍ക്കാനുള്ള നീക്കം തുടങ്ങിയപ്പോള്‍ തന്നെ വിമാനത്താവളം ഏറ്റെടുക്കാനുള്ള താല്പര്യം സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതാണ്. അതിനായി ഒരു കമ്പനിക്ക് രൂപം നല്‍കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിനേക്കാള്‍ കേന്ദ്രം വില കല്‍പ്പിക്കുന്നത് അദാനി ഗ്രൂപ്പിനാണ്. ഈ നീക്കം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഈ നീക്കം ചെറുക്കാന്‍ ജനങ്ങളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കുമെന്ന് ജി ആര് അനില്‍ പറഞ്ഞു.


