സത്യപ്രതിജ്ഞാ വേദിയിലെ തൊഴിലാളിക്ക് കോവിഡ്. നാളെ രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തൊഴിലാളികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തിലെ ജീവനക്കാരനാണ് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
ഇയാളെയും സമ്പര്‍ക്കത്തില്‍ ഉള്ള മറ്റു രണ്ടു തൊഴിലാളികളെയും ജോലിയില്‍ നിന്നും ഒഴിവാക്കി. 500 പേരെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തുന്ന സത്യപ്രതിജ്ഞാ ചടങ്ങ് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന പരാതി നിലനില്‍ക്കെയാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്ന കൂടുതല്‍ തൊഴിലാളികളെ ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കും.


