മുവാറ്റുപുഴ: പായിപ്ര പഞ്ചായത്തില്‍ കോവിഡ് പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ പായിപ്രയില്‍ ആര്‍ഡിഒ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ആരോഗ്യ വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനം. ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആരോഗ്യ വകുപ്പിനെ പ്രതിനിധീകരിച്ചു കൊണ്ട് പങ്കെടുക്കേണ്ട ഡോക്ടര്‍ പങ്കെടുക്കാത്തത് പ്രതിഷേധത്തിന് ആക്കം കൂട്ടി.
തൃക്കളത്തൂര്‍ ഭാഗത്ത് ആരോഗ്യ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും കോവിഡ് രോഗിക്കുണ്ടായ ബുദ്ധിമുട്ടുകള്‍ യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ വിനയന് സംസാരിച്ചു.ആരോഗ്യ വകുപ്പിന് കീഴിലെ ഡോക്ടര്‍ക്കെതിരെ പരക്കെ ആക്ഷേപമാണ് യോഗത്തില്‍ ഉണ്ടായത്. ആര്‍ഡിഒ മേല്‍ വിവരം കളക്ടറെ അറിയിക്കാമെന്ന് അറിയിച്ചതോടെ മറ്റ് കാര്യങ്ങള്‍ ചര്‍ച്ചയായി.
ആര് ഡി ഒയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് കെ ഏലിയാസ് സ്വാഗതവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ഇബ്രാഹിം നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍ അരുണ്‍,മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാരായ പിഎ ബഷീര്‍, മാത്യൂസ് വര്‍ക്കി, നൂര്ജഹാന് നാസര്‍, പായിപ്ര കൃഷ്ണന്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ സീനത്ത് അസീസ്, പിഎ അനില്‍,മെമ്പര്‍മാരായ എം സി വിനയന്,ആമിന മുഹമ്മദ് റാഫി,നസീമ സുനില്‍, വിവിധ കക്ഷി നേതാക്കളായ വി ഇ നാസര്‍, പിഎച്ച് ഇല്യാസ്, കെകെ ഉമ്മര്‍, കെ പി ജോയ്, ഷിനാജ് പോക്കളം, ശ്രീകാന്ത്, നൗഷാദ് വലിയപറമ്പില്‍, സജി, വ്യാപാരി വ്യവസായി പ്രതിനിധികളായ പിഎ കബീര്‍, റഫീഖ് വി എം തുടങ്ങിയവര്‍ സംസാരിച്ചു.


