തൃശൂര്‍ ജില്ലയില്‍ ലൈഫ് മിഷന് പദ്ധതി വഴി നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് 7530 ഭവനങ്ങള്‍. 2017 – 2018 സാമ്പത്തിക വര്‍ഷത്തില്‍ അപേക്ഷ ക്ഷണിച്ച് പദ്ധതിയില്‍ ഉള്‍പ്പെട്ടവയാണ് പൂര്‍ത്തിയായത്. രണ്ടും മൂന്നും ഘട്ടങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നു.
ലൈഫ് മിഷന് രണ്ടാംഘട്ടത്തില്‍ ഭൂമിയുള്ള ഭവനരഹിതരുടെ 5066 ഭവനങ്ങളുടെ നിര്‍മ്മാണം തൃശൂര്‍ ജില്ലയില്‍ പൂര്‍ത്തിയായി. ഇതില്‍ ഗ്രാമസഭ സര്‍വ്വേയിലൂടെ 5407 അപേക്ഷകര്‍ അര്‍ഹത നേടി. രേഖാപരിശോധനയിലൂടെ 5178 ഗുണഭോക്താക്കളാണ് കരാറില്‍ ഏര്‍പ്പെട്ടത്. ബാക്കിയുള്ള 112 ഭവനങ്ങള്‍ പൂര്‍ത്തീകരണഘട്ടത്തില്‍ നില്ക്കുന്നു.
രണ്ടാം ഘട്ടത്തില്‍ എസ് സി/ എസ് ടി വകുപ്പില്‍ നിന്ന് 2009ല്‍ കൂട്ടിച്ചേര്‍ത്ത ഭൂമിയുളള ഭവനരഹിതരില്‍ അര്‍ഹരായവര്‍ 1654 പേരാണ്. കരാറില്‍ ഏര്‍പ്പെട്ടത് 1216. ഇതില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് 824 ഗുണഭോക്താക്കള്‍. പൂര്‍ത്തീകരണ ഘട്ടത്തില്‍ നില്‍ക്കുന്നത് 392 ഭവനങ്ങളാണ്.
മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. ജില്ലയില്‍ 9266 അപേക്ഷകരാണ് ഭൂരഹിതരായി കണ്ടെത്തിയത്. ഇതില്‍ സര്‍ക്കാര്‍ ധനസഹായത്തോടെയും സ്വന്തമായും സ്ഥലം ലഭ്യമായവര്‍-2694 ഗുണഭോക്താക്കള്‍. കരാറില്‍ ഏര്‍പ്പെട്ടത് 2396 പേര്.1640 ഗുണഭോക്തക്കളുടെ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. 756 ഭവനങ്ങളുടെ നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
2017 – 2018 സാമ്പത്തിക വര്‍ഷത്തില്‍ അപേക്ഷ ക്ഷണിച്ചതില്‍ പല കാരണങ്ങളാല്‍ അര്‍ഹത പട്ടികയില്‍ ഉള്‍പ്പെടാതെ പോയ ഗുണഭോക്താക്കളാണ് ലൈഫ് 2020 ലിസ്റ്റില്‍ പരിഗണിച്ചത്. ഭൂമിയുളള ഭവനരഹിതരില്‍ അര്‍ഹരായ ജനറല്‍ വിഭാഗം -21077, കരാറില്‍ ഏര്‍പ്പെട്ട ജനറല്‍ വിഭാഗം-67 പേര്, അര്‍ഹരായ പട്ടികജാതി വിഭാഗം-658, പട്ടികജാതി വിഭാഗത്തില്‍ കരാറില്‍ ഏര്‍പ്പെട്ടത്-41 പേര്, അര്‍ഹരായ പട്ടികവര്‍ഗ വിഭാഗം -193, മത്സ്യതൊഴിലാളി വിഭാഗം -613, കരാറില്‍ ഏര്‍പ്പെട്ട മത്സ്യതൊഴിലാളി വിഭാഗം-6,
ലൈഫ് മിഷന് 2020 ലിസ്റ്റില്‍ ആകെ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ 28470 പേരാണ്. കരാറില്‍ ഏര്‍പ്പെട്ട ആകെ കുടുംബങ്ങള്‍-114. ലിസ്റ്റില്‍ 5013 പേര് അതിദരിദ്ര വിഭാഗത്തിലാണ്. ഇതില്‍ കരാറില്‍ ഏര്‍പ്പെട്ടവര്‍ 6 പേര്. ലൈഫ് 2020 മൂന്നാം ഘട്ട ലിസ്റ്റില്‍ ഭൂരഹിത ഭവനരഹിതരില്‍ 21768 പേര് അര്‍ഹരായി. ജനറല്‍-15152, പട്ടികജാതി-6127, പട്ടികവര്‍ഗം-72, മത്സ്യതൊഴിലാളി-417.


