മുവാറ്റുപുഴ: കാരിത്താസ് ഇന്ത്യയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പിലാക്കുന്ന ആശാകിരണം കാന്‍സര്‍ സുരക്ഷ യജ്ഞത്തിന്റെ ഭാഗമായി മുവാറ്റുപുഴ രൂപത സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സമൃദ്ധിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് സാഹചര്യത്തില്‍ ടെലി മെഡിസിന് ആരംഭിച്ചു. കേരളത്തിലെ പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. C.N. മോഹനന് നായര്‍ കാന്‍സറുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണ്.
തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ 11.00 മുതല്‍ 12.00 വരെയാണ് ടെലി മെഡിസിന് സേവനങ്ങള്‍ ലഭിക്കുന്നത്. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ കാന്‍സര്‍ രോഗബാധിതര്‍ക്കും, കാന്‍സര്‍ രോഗത്തിന്റെ എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടെന്ന് തോന്നുന്നവര്‍ക്കും, പൊതുജനങ്ങള്‍ക്കും ഡോക്ടറുടെ സേവനം ഫോണില്‍ കിട്ടുന്നതിനുള്ള ക്രമീകരണമാണ് നടത്തിയിരിക്കുന്നതെന്ന് സമൃദ്ധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പുല്ലുകാലായില്‍ അറിയിച്ചു.


