വടകര: അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ മാഹി മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക്സ് സെന്ററുമായി സംയോജിച്ച് മൊബൈല്‍ ക്ലിനിക് പ്രവര്‍ത്തനമാരംഭിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് എഒഇയില് വച്ച് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ മൊബൈല്‍ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു.
വാര്‍ഡുകളില്‍ കോവിഡ് പോസിറ്റീവ് ആയ രോഗികളെ ഡോക്ടര്‍ നേരിട്ട് സന്ദര്‍ശിച്ച ആരോഗ്യ സ്ഥിതി വിലയിരുത്തുകയും മാനസിക പിന്തുണ നല്‍കുകയും ചെയ്യുന്നതാണ്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് രമ്യാ കരോടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്, മാഹി മെഡിക്കല്‍ ആന്‍ഡ് ഡയഗ്നോസ്റ്റിക് സെന്റര്‍ ചെയര്മാന് മുഹമ്മദ് മന്‍സൂര്‍ പള്ളൂര്‍, മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അബ്ദുല്‍ നസീര്‍, MMC അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സോമന് പന്തക്കല്‍, Dr. ബിയാട്രിസ്, നോഡല്‍ ഓഫീസര്‍ ആതിര എന്‍ടികെ എന്നിവര്‍ സംസാരിച്ചു.
അഴിയൂരില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടെ കൈത്താങ്ങ്:
100 പിപിഇ കിറ്റുകള്‍ കൈമാറി അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ പ്രവാസികളായ അല്‍റൈസ് ഇസ്മയില്‍, അഷറഫ് പി എന്നിവര്‍ മതൃകയായി. പഞ്ചായത്തിന്റെ പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് വേണ്ടിയാണ് പിപിഇ കിറ്റുകള്‍ ഉപയോഗിക്കുക. പഞ്ചായത്ത് തലത്തിലുള്ള പ്രവര്‍ത്തനത്തില്‍ പിപിഇ കിറ്റ് ആവശ്യം വലിയ തൊതില്‍ ഉയര്‍ന്നതിനാലാണ് പിപിഇ കിറ്റ് ചാലഞ്ച് ഏറ്റെടുത്തത്.
പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍, പി അഷറഫില്‍ നിന്ന് പിപിഇ കിറ്റുകള്‍ ഏറ്റുവാങ്ങി. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, നവാസ് നെല്ലോളി, നോഡല്‍ ഓഫീസര്‍ ആതിര എന്‍ടികെ എന്നിവര്‍ പങ്കെടുത്തു.


