മണീട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ മണീട് കൃഷി ഭവന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ കര്‍ഷക ചന്ത മണീട് ഗ്രാമ പഞ്ചായത്ത് അംഗണത്തില്‍ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ജെ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എല്‍ദോ ടോം പോള്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി. എസ്. ജോബ്, സി. ടി. അനിഷ്, മിനി തങ്കപ്പന് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. കെ. പ്രദീപ്, ജ്യോതി രാജീവ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രമോദ്. പി, ശോഭ ഏലിയാസ്, രഞ്ജി സുരേഷ്, ബിനി ശിവദാസ്, മിനു മോന്‍സി കൃഷി ഓഫീസര്‍ മേരി മോള് ജേക്കബ്, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ സജുകുമാര്‍, കൃഷി അസിസ്റ്റന്റ് രഞ്ജിനി, മുന്‍ പഞ്ചായത്ത് അംഗങ്ങളായ പോള്‍ തോമസ്, എ.ഡി. ഗോപി, ബിജു സൈമണ്‍, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉത്പന്നങ്ങള്‍ പൊതു വിപണിയില്‍ നിന്ന് പത്തു ശതമാനം വില കൂടുതല്‍ നല്കി, മുപ്പതു ശതമാനം വില കുറച്ചുമാണ് വില്‍പ്പന നടത്തുന്നത്.


