തൃശൂര്‍: മുന്‍ ഡിജിപി ജേക്കബ് തോമസ് ചാലക്കുടി മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള സാധ്യത മങ്ങുന്നു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കണ്ട അവസാന തിയതിയായ ഏപ്രില്‍ നാലിന് മുമ്പ് സ്വയം വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തിലാണ് ജേക്കബ് തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലായത്.

ജേക്കബ്ബ് തോമസ് മത്സരിക്കാനുള്ള സാധ്യത മങ്ങിയതോടെ അദ്ദേഹത്തെ പിന്തുണക്കുന്ന കിഴക്കമ്പലത്തെ ട്വന്റി ട്വന്റിയും തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറാന് ആലോചന തുടങ്ങി. ചാലക്കുടിയില്‍ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സര്‍വ്വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നല്‍കിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായതിനാല്‍ സ്വയം വിരമിക്കലിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതിയായ ഏപ്രില്‍ നാലിന് മുന്‍പ് വിരമിക്കലിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ല.


