മലയാളത്തിലെ ആദ്യസമ്പൂര്‍ണ്ണ പ്രദോഷദിനപത്രമായ തത്സമയത്തിന്റെ ഔദ്യോഗിക പ്രകാശനം കേരള ഗവര്‍ണര്‍ റിട്ട. ചീഫ് ജസ്റ്റിസ് പി.സദാശിവം നിര്‍വ്വഹിച്ചു. മുതിര്‍ന്ന പത്രപ്രവര്ത്തകന് തോമസ് ജേക്കബ്ബ് തത്സമയത്തിന്റെ കോപ്പി ഗവര്‍ണ്ണറില്‍ നിന്നും വാങ്ങി. എറണാകുളം മറൈന്‍ ഡ്രൈവ് ടാജ് ഗേറ്റ് വേയില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി.ശ്രിരാമകൃഷ്ണന് അദ്ധ്യക്ഷനായിരുന്നു. ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജയിന് മുഖ്യപ്രഭാഷണം നടത്തി. ചീഫ് എഡിറ്റര്‍ ടി.പി ചെറൂപ്പ, എഡിറ്റര്‍ എന്‍.പി രാജേന്ദ്രന്, സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍, നെസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്മാന് ഡോ.ജാവേദ് ഹസന്, എം.ഡി ജഹാംഗീര്‍, ട്രെന്റ് ടുഡെ കമ്പനി ചെയര്മാന് പി.കെ റഹീം തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.


