കൊച്ചി: എറണാകുളം മട്ടാഞ്ചേരിയിലെ ഏറ്റവും പ്രായം കൂടിയ യഹൂദ വനിത സാറാ ജോക്കബ് കോഹൻ നിര്യാതയായി. 96 വയസ്സായിരുന്നു.
യഹൂദ വനിതയായ സാറായുടെ ജീവിതം മാധ്യമങ്ങളിലടക്കം വാർത്തയായതാണ്. സാറായും കെയർടേക്കര്‍ ആയ ഇസ്സാം മത വിശ്വാസി താഹ ഇബ്രാഹിമിനെയും കേരളക്കരയ്ക്ക് പരിചിതമാണ്.
ഇരുവരുടെയും ആത്മബന്ധത്തിന്റെയും സ്നേഹബന്ധത്തിന്റെയും കഥ പറയുന്ന ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു. ‘സാറാ താഹാ തൗഫീഖ്’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ശരത് കൊട്ടിക്കൽ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
മട്ടാഞ്ചേരിയിലെ ജൂതത്തെരുവിൽ അവശേഷിക്കുന്ന ഏക യഹൂദ വനിതയായിരുന്നു സാറാ. ജൂതടൗണിലെ പരദേശി യഹൂദ പള്ളിക്കടുത്തായിരുന്നു സാറാ കോഹൻ താമസിച്ചിരുന്നത്. സംസ്കാരം ഞായറാഴ്ച നടക്കും.


