ആശങ്കവേണ്ടന്ന്
ഇടുക്കി ഡാം ജല നിരപ്പ് 2395 അടിയിലെത്തി. രണ്ടാമത്തെ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് നിലവിൽ വന്നു. 2399 അടി ജല നിരപ്പ് എത്തിയാൽ മൂന്നാമത്തെ മുന്നറിയിപ്പായ റെഡ് അലർട്ട് നല്കിയ ശേഷം 24 മണിക്കൂറിന് ശേഷം ഡാം തുറക്കുമെന്നാണ് അധികൃതർ പറയുന്നത്.
നിലവിലെ സാഹചര്യത്തിൽ തുടർച്ചയായി കനത്ത മഴ ലഭിച്ചാൽ മാത്രമേ ഡാം തുറക്കു.. എന്നാൽ അടിയന്തിര സാഹചര്യം മുന്നിൽ കണ്ട് മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടാണ് അധികൃതർ നടപടികൾ ആരംഭിച്ചിട്ടുള്ളത്.
മൂലമറ്റത്ത് മുൻപ് ഇല്ലാത്ത വിധം വൈദ്യുതി ഉല്പാദനം നടക്കുന്നതിനാൽ മൂവ്വാറ്റുപുഴയാർ നിറഞ്ഞാണ് ഒഴുകുന്നത്.. തുടർച്ചയായി കനത്ത മഴ പെയ്യ്താലല്ലാതെ ആശങ്കപ്പെടെണ്ട സാഹചര്യമില്ലന്ന് അധിക്യതർ അറിയിച്ചു.


