കോഴിക്കോട്: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലം (92) അന്തരിച്ചു. 1982 ലെ കെ.കരുണാകരന് മന്ത്രിസഭയില്‍ സഹകരണമന്ത്രിയായിരുന്നു. അടിയന്തരാവസ്ഥയിലും വിമോചനസമരത്തിലും ജയില്‍വാസം അനുഷ്ഠിച്ചു. 1948 മുതല്‍ 1963 വരെ കോഴിക്കോട് മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1980-1982ലും കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ നിന്നും കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വനിതാ കമ്മിഷന് ചെയര്‍പേഴ്സണ്‍, കെ.പി.സി.സി. വൈസ് പ്രസിഡന്റ്, ജനറല്‍സെക്രട്ടറി, എ.ഐ.സി.സി. അംഗം തുടങ്ങിയ നിലകളില്‍ ഏഴുപതിറ്റാണ്ടുകാലം പ്രവര്‍ത്തിച്ചു. സംസ്കാരം വൈകിട്ട് 5.30 ന് മാവൂര്‍ റോഡ് ശ്മശാനത്തില്‍.

