തിരുവല്ല : 65-ാമത് കെ സി മാമ്മന്‍ മാപ്പിള്ള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാള്‍ പമ്പ ജലോത്സവം 30ന്് ഉച്ചയ്ക്ക്2ന്.നീരേറ്റുപുറം പമ്പാ വാട്ടര്‍ സ്റ്റേഡിയതില്‍ നടക്കുന്ന വള്ളംകളി കേന്ദ്ര വിദേശ- പാര്‍ലമെന്‍ട്രി കാര്യ സഹമന്ത്രി വി. മുരളിധരന് ഉദ്ഘാടനം ചെയ്യും.30- ഓളം കളി വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് പബ്ലിസിറ്റി ചെയര്മാന് വി. ആര്. രാജേഷ് അറിയിച്ചു.
പമ്പ ബോട്ട് റേയിസ് വര്‍ക്കിംഗ് പ്രസിഡണ്ട് വിക്ടര്‍ ടി തോമസ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ‘കേരള സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്, കൃഷിമന്ത്രി പി പ്രസാദ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, ആന്റോ ആന്റണി, എംഎല്‍എമാരായ മാത്യു ടി തോമസ്, തോമസ് കെ തോമസ്, ജോബ് മൈക്കിള്‍, വനിതാ കമ്മീഷന് അംഗം അഡ്വക്കേറ്റ് എലിസബത്ത് മാമന് മത്തായി, മുന്‍ എംഎല്‍എ രാജു എബ്രഹാം മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വക്കേറ്റ് കെ അനന്തഗോപന്‍, സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ബി ജെ പി ആലപ്പുഴ പ്രസിഡന്റെ അഡ്വ ഗോപകുമാര്‍ ബി ജെ പി പത്തനംതിട്ട ജില്ല പ്രസിഡന്റെ വി സൂരജ്,പത്തനംതിട്ട ഡിസിസി പ്രസിഡന്റ് പ്രൊഫ സതീഷ് കെച്ചുപറമ്പില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മായ അനില്‍കുമാര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ, നെടുംപുറം പഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്ന കുമാരി ടീച്ചര്‍, തലവടി പഞ്ചായത്ത് പ്രസിഡണ്ട് ഗായത്രി നായര്‍, അഡ്വക്കേറ്റ് സനല്‍ കുമാര്‍, പ്രതാപ ചന്ദ്രവര്‍മ്മ കരമന ജയന് എന്നിവര്‍ ആശംസകള്‍ അറിയിക്കും.


