തിരുവനന്തപുരം: കേരളത്തിലെ കൊടുംചൂടിന് കാരണം ശാന്തസമുദ്രത്തിന്റെ തെക്കുകിഴക്കന്‍ ഭാഗം ചൂടുപിടിക്കുന്ന എല്‍ നിനോ പ്രതിഭാസത്തിന്റെ തുടക്കമാണെന്ന് വിദഗ്ധര്‍. എല്ലാ വന്‍കരകളിലെയും കാലാവസ്ഥയെ എല്‍ നിനോ തകിടംമറിക്കും. ഇതിന്റെ ആഘാതം മനസ്സിലാകുന്നത് ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളിലായിരിക്കും.

സംസ്ഥാനത്ത് പലയിടത്തും താപസൂചിക 50-ന് മുകളിലാണ്. അതിനാലാണ് കൂടുതല്‍പേര്‍ക്ക് സൂര്യതാപമേല്‍ക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ചൂടാണെങ്കിലും അന്തരീക്ഷത്തില്‍ വേനല്‍മഴയ്ക്ക് അനുകൂലസാഹചര്യമില്ല. അതിനാല്‍, ചൂട് ഇനിയുംകൂടാനാണ് സാധ്യത. ഏപ്രില്‍ പകുതിയോടുകൂടിയെങ്കിലും നല്ലമഴ കിട്ടിയില്ലെങ്കില്‍ കേരളം ഉഷ്ണതരംഗത്തിലേക്കും കൊടുംവരള്‍ച്ചയിലേക്കും നീങ്ങുമെന്ന മുന്നറിയിപ്പും കാലാവസ്ഥാനിരീക്ഷണകേന്ദ്രം നല്കുന്നു.


