Home Kerala ശ്രുതിക്കൊപ്പം… സർക്കാർ ജോലിക്ക് ഉത്തരവായി, നിയമനം നടത്താൻ വയനാട് കളക്ടറെ ചുമതലപ്പെടുത്തി
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ വീടും ഉറ്റവരും പിന്നീടുണ്ടായ അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു. റവന്യു വകുപ്പിൽ ക്ലർക് തസ്തികയിൽ ജോലി നൽകും. നിയമനം നടത്താൻ വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.