തൃശൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ എൻജിനും ബോഗിയും തമ്മിൽ വേർപെട്ടു. ഷൊർണുർ ജംഗ്ഷനടുത്തുള്ള വള്ളത്തോൾ നഗറിലായിരുന്നു സംഭവം.ബോഗികൾ കൂട്ടിച്ചേർത്ത് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റി. തൃശൂർ-ഷൊർണൂർ റൂട്ടിൽ ട്രെയിനുകൾ വൈകുന്നു. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതിന് മുൻപാണ് ബോഗി വേർപ്പെട്ടത്.
എൻജിനും ജനറേറ്റർ കാറുമടക്കമുള്ള ഭാഗം ബോഗിയിൽനിന്ന് 200 മീറ്ററോളം മുന്നോട്ട് നീങ്ങി നിന്നു. ട്രെയിനിന് വേഗത കുറവായിരുന്നതിനാൽ വലിയ അപകടം ഒഴിവായി. എഞ്ചിനോട് ചേർന്നുള്ള ബോഗിക്ക് ശേഷമുള്ള ബാക്കി ബോഗികൾ വേർപ്പെട്ട് പോവുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ലോക്കോപൈലറ്റ് ട്രെയിൻ നിർത്തി.എന്താണ് വേർപെടലിനുളള കാരണമെന്ന് വ്യക്തമല്ല. റെയിൽവെ അന്വേഷണം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.


