തിരുവനന്തപുരം: അയ്യപ്പജ്യോതിയില്‍ എക്സൈസ് കമ്മീഷണറും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനുമായ ഋഷിരാജ് സിംഗ് പങ്കെടുത്തുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചരണം. വ്യാജ പ്രചരണത്തിനെതിരേ കേസെടുക്കാന്‍ ഋഷിരാജ് സിംഗ് പൊലീസിന് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. ബുധനാഴ്ചയാണ് സംസ്ഥാനത്തുടനീളം ബിജെപി പിന്തുണയോടെ ശബരിമല കര്‍മസമിതി അയ്യപ്പജ്യോതി സംഘടിപ്പിച്ചത്. നിരവധി പേര് ഈ ഫോട്ടോ ഷെയര്‍ ചെയ്തതായാണ് വിവരം.


