സിപിഐഎം നേതാവ് കെ ടി ജലീലിനെതിരെ മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി. ചൂരല്‍മല ദുരന്തബാധിതരായ 51 കുടുംബങ്ങള്‍ പുതിയ വീടുകളിലേക്ക് എത്തുന്നു. മുസ്ലിംലീഗിന്റെ ഭവന നിർമ്മാണത്തിൽ കള്ളക്കളി ഉണ്ടെന്നാണ് ജലീൽ പറഞ്ഞിരുന്നത്. മനസ്സിൽ കള്ളം ഉള്ളവർക്കേ അങ്ങനെയൊക്കെ പറയാൻ പറ്റൂ.
മുസ്ലിംലീഗ് പറഞ്ഞ വാക്ക് പാലിക്കുന്നവരാണ്. ജലീലിനുള്ള മറുപടിയാണ് ഈ ദിവസമെന്ന് മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ് വ്യക്തമാക്കി. ഓഗസ്റ്റ് ഏഴിന് കെ ടി ജലീൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മുസ്ലിംലീഗിന്റെ ഭവന നിർമ്മാണത്തെ രൂക്ഷമായി വിമർശിച്ചത്.
വയനാട് ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് ഭൂമി വാങ്ങിയത് കമ്മിഷൻ പറ്റാനെന്ന് കെ ടി ജലീൽ ആരോപിച്ചിരുന്നു. ഇത്രയും തുക ഒരു വർഷം ബാങ്കിൽ നിക്ഷേപിച്ചതിൻ്റെ പലിശ എന്തു ചെയ്തെന്നു വ്യക്തമാക്കണം. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിനു തന്നെ മുസ്ലിം ലീഗിനെ വിശ്വാസമില്ലെന്നും കെ ടി ജലീൽ അന്ന് വിമർശനം ഉന്നയിച്ചിരുന്നു. ദുരന്തബാധിതർക്ക് മുസ്ലിം ലീഗ് വാങ്ങിയത് തോട്ടഭൂമിയാണ്. അല്ലെന്നായിരുന്നു വാദം. ഇപ്പോൾ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് സെക്രട്ടറി തന്നെ നോട്ടീസ് നൽകിയിരിക്കുകയാണ്.


