ആലപ്പുഴ: കാണാതായ വിമുക്തഭടനെ കൊന്ന് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി. വിമുക്ത ഭടനും പണമിടപാടുകാരനുമായ ചേപ്പാട് സ്വദേശി രാജനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ ഹരിപ്പാട്ടാണ് സംഭവം. കൊലപാതകം നടത്തിയ പള്ളിപ്പാട് സ്വദേശികളായ വിഷ്ണു, രാജേഷ്, ശ്രീകാന്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

രാജനെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. തട്ടിക്കൊണ്ട് പോയ പ്രതികള്‍ കൃത്യം നടത്തിയ ശേഷം പള്ളിപ്പാട്ടെ ആളൊഴിഞ്ഞ വീട്ടിലെ പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. പ്രതികള്‍ 68 കാരനായ രാജനില്‍ നിന്ന് നേരത്തെ പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് ചോദിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.


